സഭയെ വലിയ നിലയിൽ ബുദ്ധിമുട്ടിക്കുന്നതാണ് എഫ്‌സിആര്‍എ ഭേദഗതിയെന്ന് ഓർത്തഡോക്സ് സഭ

MARCH 30, 2026, 2:10 AM

കോട്ടയം: എഫ്‌സിആര്‍എ ഭേദഗതിക്ക് എതിരെ ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. 

 നിലവിലുള്ള നിയമങ്ങൾ കർശനമാണ്. അത് കൃത്യമായി പാലിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. പുതിയ നിയമം ആശങ്കയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.

  എഫ്‌സിആര്‍എ നിയമം അടിയന്തിരമായി പിൻവലിക്കണം. ന്യൂനപക്ഷ സമീപനങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമാണോ ഈ നീക്കം എന്ന് സംശയിക്കുന്നു. ബിജെപിക്ക് ഈ വിഷയത്തിൽ ഇരട്ടതാപ്പ് ആണോ എന്ന് സംശയം. സഭ സന്ദർശിക്കുന്ന നേതാക്കളെ നല്ല നിലയിൽ സ്വീകരിച്ചു.

vachakam
vachakam
vachakam

എന്നിട്ട് സഭയെ വീർപ്പുമുട്ടിക്കുന്ന അവസ്ഥയിലേക്ക് പോകുന്നു. ആശങ്കപ്പെടണ്ടാ എന്ന ബിജെപി നേതാക്കളുടെ വാക്കിന് അർത്ഥം ഇല്ല. ആശങ്ക വേണ്ടാ എന്ന് ജോർജ് കുര്യൻ പറയുന്നു. പക്ഷെ അതിന്റെ ഒരു സൂചനയും ലഭിക്കുന്നില്ല. മോദിയെ ഡൽഹിയിൽ വെച്ച് നേരിൽ കണ്ട് ആശങ്ക അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോയാൽ തുറന്ന പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും മറ്റ് സഭകളുമായി കൂടിയാലോചന നടത്തുമെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.  

 സഭയെ വലിയ നിലയിൽ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ നിയമം. സഭകൾ ഇതുവരെ ചെയ്തതും ചെയ്ത് കൊണ്ടിരിക്കുന്നതും മുടങ്ങുന്ന സ്ഥിതിയാണ്. നിലവിൽ സഭയുടെ പല കാര്യങ്ങളും ബ്ലോക്ക് ചെയ്ത് അവസ്ഥയിലാണ്. രാജീവ്‌ ചന്ദ്രശേഖർ വന്ന് കണ്ടപ്പോൾ വിഷയം പറഞ്ഞുവെന്നും എന്നാൽ പരിഹാരം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.   


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam