കൊല്ലം: ബിജെപിയിൽ ചേർന്നതിന് പിന്നാലെ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.
എന്നാൽ ചുമതലകളിൽ നിന്ന് നീക്കിയത് ബിജെപിയിൽ ചേർന്നത് കൊണ്ടല്ലെന്ന് സൂചിപ്പിച്ച് ഓർത്തഡോക്സ് സഭ വ്യക്തമാക്കുന്നു.
മറ്റ് ചില പരാതികളിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതിനാലാണ് ചുമതലകളില്‍ നിന്ന് മാറ്റി നിർത്തുന്നതെന്ന് സഭാ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, ഷൈജു കുര്യനെതിരായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമാക്കിയതിന് വൈദികനായ മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടാനും സഭ തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്