മുംബൈ: ഓപറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ റിജാസ് സൈദീക്ക് (26) ഡാർക്‌വെബിൽ സജീവം.
പ്രാഥമികാന്വേഷണത്തിലാണ് റിജാസിന്റെ ഡാർക്‌വെബിലെ സാന്നിധ്യം മനസിലായതെന്നും കൂടുതൽ അന്വേഷണത്തിനായി മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
റിജാസ് സൈദീക്ക് ഡാർക്‌വെബിൽ സജീവമായിരുന്നെന്നും അവിടെ പ്രകോപനപരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മെയ് ഏഴിന് നാഗ്പുരിലെ ഹോട്ടലിൽ നിന്നാണ് റിജാസിനെയും നിയമവിദ്യാർഥിനിയായ സുഹൃത്ത് ഉഷാകുമാരിയെയും അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചു. 11ന് റിജാസിന്റെ എറണാകുളത്തെ വസതിയിൽ എടിഎസ് പരിശോധന നടത്തുകയും 15ന് യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു.
സർക്കാരിനെതിരെ യുദ്ധം ചെയ്യൽ, കലാപ ആഹ്വാനം എന്നിവയാണ് റിജാസിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്