ഓപ്പറേഷൻ നുംഖോർ:  അമിത് ചക്കാലക്കലിൽ നിന്ന് പിടിച്ചെടുത്ത വാഹനങ്ങളിൽ അടിമുടി ദുരൂഹത; അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യും?

SEPTEMBER 25, 2025, 12:31 AM

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ അമിത് ചക്കാലക്കലിൽ നിന്ന് പിടിച്ചെടുത്ത വാഹനങ്ങളിൽ അടിമുടി ദുരൂഹതയെന്ന് വ്യക്തമാക്കി കസ്റ്റംസ്. വിഷയത്തിൽ നടനെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. 

അതേസമയം ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത്. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ഫസ്റ്റ് ഓണർ കാറിന്റെ ഉടമയെ കണ്ടെത്തി. ഫസ്റ്റ് ഓണർ വാഹനം മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടേതെന്ന് ആണ് കണ്ടെത്തിയത്. 

തുടർന്ന് മാഹിൻ അൻസാരിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് സമൻസ് നൽകി. രണ്ടാഴ്ച മുമ്പാണ് മാഹിൻ ലാൻഡ് ക്രൂയിസർ കുണ്ടന്നൂരിലെ വർക്ക് ഷോപ്പിലേക്ക് എത്തിച്ചത്. കാറിൻ്റെ നിറം മാറ്റി കറുപ്പ് ആക്കണം എന്നായിരുന്നു ആവശ്യം. കാർ കേരള രജിസ്ട്രേഷനിലേക്ക് മാറ്റാനായിരുന്നു ഇവരുടെ നീക്കം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam