തിരുവനന്തപുരം: ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനം സെലിബ്രിറ്റികൾക്ക് എത്തിച്ച് കൊടുക്കാന്‍ ഇടനിലക്കാരനായി നിന്നിട്ടില്ലെന്ന് നടൻ അമിത് ചാക്കാലയ്ക്കല്‍.
കഴിഞ്ഞ ദിവസം കസ്റ്റംസ് വീട്ടില്‍ എത്തി ഗരേജില്‍ പരിശോധന നടത്തിയിരുന്നെന്നും തന്‍റെ ഒരു വാഹനം കൊണ്ടുപോയി.
തന്‍റെ ഗരേജില്‍ ഒന്നിലധികം വണ്ടികളുണ്ട്. ഈ വണ്ടികൾക്ക് വേണ്ട പാര്‍ട്സ് ശരിയാക്കുന്നതുൾപ്പെടെയുള്ള പണികൾ നടത്താറുണ്ട്. കോയമ്പത്തൂര്‍ സംഘത്തില്‍ നിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ആ സംഘം ആദ്യം വണ്ടിക്കച്ചവടം അല്ല നടത്തിയിരുന്നത്.
സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച് കൊടുക്കാന്‍ ഇടനിലക്കാരനായി ഞാന്‍ നിന്നിട്ടില്ല.
വണ്ടിയുടെ കണ്ടീഷന്‍ പരിശോധിക്കാന്‍ എന്നെ സമീപിക്കാറുണ്ട്. വാഹനങ്ങൾ ഞാന്‍ ഇന്‍സ്പെക്ട് ചെയ്യാറുണ്ട്. അതിന് സഹായികളുമുണ്ട് എന്നും അമിത് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
