തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിൽ നിർണായക വെളിപ്പെടുത്തൽ നടത്തി കസ്റ്റംസ്. ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി കസ്റ്റംസ് വ്യക്തമാക്കി. മാഹിൻ അൻസാരിയുടെ മൊഴിയായിരുന്നു നിർണായക മൊഴി.
ഡൽഹിയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരായ സംഘത്തിനെതിരെ അന്വേഷണം നടത്തുമെന്നും മാഹിൻ ലാൻഡ് റോവർ ഭൂട്ടാനിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണെന്നും കസ്റ്റംസ് അറിയിച്ചു.
അരുണാചൽ പ്രദേശിൽ വ്യാജമായി രജിസ്റ്റർ ചെയ്യുകയാണ് ചെയ്തത്. മാഹിൻ അൻസാരിക്ക് അടുത്ത തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. മാഹിന്റെ കാൾ രേഖകളും യാത്ര രേഖകളും കസ്റ്റംസ് പരിശോധിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
