ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് ഉടൻ; സർക്കാർ ആശുപത്രികൾ പൂട്ടുമെന്ന വാദം തള്ളി മുഖ്യമന്ത്രി

JUNE 22, 2026, 12:27 AM

തിരുവനന്തപുരം: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയാൽ സർക്കാർ ആശുപത്രികൾ പൂട്ടിപ്പോകുമെന്ന തരത്തിലുള്ള വിമർശനം വിചിത്രമാണെന്നും, അത്തരത്തിലുള്ള വാദം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും ഒരുപോലെ പങ്കാളികളാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിക്കായി സർക്കാർ എത്ര തുകയാണ് പ്രീമിയമായി നൽകേണ്ടതെന്ന് കരാറിലേർപ്പെടുന്ന ഘട്ടത്തിലാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അധികാരത്തിലെത്തി രണ്ടുമാസം മാത്രമായിട്ടും രണ്ട് ഇന്ദിരാ ഗ്യാരണ്ടികൾ ഇതിനകം നടപ്പാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ ഇൻഷുറൻസ് പദ്ധതി വിശദമായ ചർച്ചകൾക്ക് ശേഷമേ നടപ്പിലാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സ്ത്രീകൾക്കായുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പദ്ധതിക്കെതിരെ കള്ളപ്രചാരണം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം വേണമെങ്കിൽ പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

ഇതിനിടെ, ഒരു ഓർഡിനറി ബസും ഫാസ്റ്റ് പാസഞ്ചറായി മാറ്റിയിട്ടില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കി. അത്തരത്തിൽ ഒരു ബസ് പോലും മാറ്റിയിട്ടുണ്ടെങ്കിൽ അത് എഴുതി തരണമെന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam