വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ  ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്ക് 25 കോടി രൂപ നഷ്ടമായ സംഭവം: കൂടുതൽ പ്രതികളെ കുറിച്ച് വിവരം 

SEPTEMBER 17, 2025, 11:07 PM

കൊച്ചി :  കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്ക് വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ 25 കോടി രൂപ നഷ്ടമായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 

കടവന്ത്ര സ്വദേശിയുടെ 25 കോടി രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി ജി.സുജിതയെ (35)  സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

സുജിത റിമാൻഡിലാണ്. കൊച്ചി സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ഡിസിപി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. രാജ്യാന്തര സൈബർ മാഫിയകൾക്കു തട്ടിപ്പിൽ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.  

vachakam
vachakam
vachakam

  അറസ്റ്റിലായ യുവതിയിൽ നിന്നു കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചു. തട്ടിപ്പുകാർ പല സമയങ്ങളിലായി ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്. 

 ഇതിൽ ഒരു അക്കൗണ്ട് പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിൽ സുജിതയുടെ പേരിലുള്ളതാണ്. ഇവരുടെ സഹായത്തോടെയാണ് പണം വിദേശത്തേക്കു മാറ്റിയതെന്ന് പൊലീസ് കണ്ടെത്തി. ഇവർ കമ്മിഷൻ വാങ്ങിയതിനും തെളിവു ലഭിച്ചു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam