മൊബൈൽ ഫോൺ ഹാക്ക് ചെയ്തു യുവാവിന്റെ മൂന്നര ലക്ഷം രൂപ കവർന്നു. മൂക്കന്നൂർ സ്വദേശിയായ മെബിൻ എമേഴ്സിനാണ് സ്മാർട്ട്ഫോൺ ഹാക്ക് ചെയ്തതിനെ തുടർന്ന് പണം നഷ്ടപ്പെട്ടത്.
വിദേശ നമ്പറിലേക്ക് വന്ന ഒരു ലിങ്ക് തുറന്നതാണ് ഈ സൈബർ തട്ടിപ്പിന് കാരണമായത്. യുകെയിൽ ആയിരുന്ന മെബിന്റെ ഫോണിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ലിങ്ക് സന്ദേശമായി ലഭിച്ചു. ഈ ലിങ്ക് തുറന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിച്ചു.
യൂസർ നെയിമും പാസ്‌വേഡും ആവശ്യപ്പെട്ട് സന്ദേശങ്ങൾ വന്നെങ്കിലും, മെബിൻ അത് നൽകിയില്ല. എന്നിട്ടും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെടുകയായിരുന്നു. ലിങ്ക് തുറന്നതിലൂടെ തട്ടിപ്പുകാർ ഫോണിന്റെ ഡാറ്റാബേസിൽ പ്രവേശിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
