സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.നിലവിൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എന്നാണ് പുറത്ത് വരുന്ന വിവരം.
പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ചികിത്സ തേടിയിരുന്നു.പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എസ്‌യുടി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഈ മാസം നാൽപതോളം പേർക്കാണ് രോഗം ബാധിച്ചത്.അതിൽ നാല് പേർ മരിച്ചിരുന്നു.ഈ വർഷം ഇതുവരെ മരണസംഖ്യ 25 ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്