ആലപ്പുഴ: ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ജില്ലയിൽ ദാരുണ സംഭവം. രവിയാണ് ഇടിമിന്നലേറ്റ് മരിച്ചത്. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറ സ്വദേശിയാണ്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് രവിക്ക് മിന്നലേറ്റത്. ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
