തിരുവനന്തപുരം: സ്‌കൂളുകളിൽ ഓണപ്പരീക്ഷയുടെ ചോദ്യപ്പേപ്പർ പാക്കറ്റ് പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് മാത്രമേ പൊട്ടിക്കാവൂ എന്ന് സർക്കാർ നിർദേശം നൽകി. ഇതടക്കം ചോദ്യപ്പേപ്പർ ചോർച്ച തടയാനുള്ള മാർഗരേഖയും സർക്കാർ പുറത്തിറക്കി. പരീക്ഷ തുടങ്ങും മുൻപ് പാക്കറ്റിൽ പ്രഥമാദ്ധ്യാപകൻ, പരീക്ഷാ ചുമതലയുള്ള അദ്ധ്യാപകർ, രണ്ട് കുട്ടികൾ എന്നിവരുടെ പേരും ഒപ്പും രേഖപ്പെടുത്തും.
പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം. അദ്ധ്യാപകൻ ചോദ്യപ്പേപ്പർ കൈപ്പറ്റുമ്പോൾ തീയതിയും അദ്ധ്യാപകന്റെ വിവരങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തണം. ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യാനായി ജില്ലാ തലത്തിൽ മൂന്നംഗ പരീക്ഷാസെൽ പ്രവർത്തിക്കും.
മുഴുവൻ സ്‌കൂളുകളും ഏറ്റുവാങ്ങുന്നതു വരെ ബി.ആർ.സികളിൽ ചോദ്യപ്പേപ്പർ സൂക്ഷിച്ച മുറിയും അലമാരയും മുദ്രവച്ചു സൂക്ഷിക്കണം. വിതരണമേൽ നോട്ടവും ബി.ആർ.സി തല നിരീക്ഷണവും ജില്ലാ ഓഫീസിനായിരിക്കും.
ചോദ്യപ്പേപ്പറുകൾ സ്‌കൂളുകളിൽ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണം. ചോദ്യപേപ്പറുകളി ൽ കുറവോ, നാശനഷ്ടമോ ഉണ്ടങ്കിൽ ഉടൻ ജില്ലാ ഓഫീസിനെ അറിയിക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്