ആലപ്പുഴ: ഓമനപ്പുഴ കൊലപാതകത്തില്‍ പിന്നിലെന്ത്? മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ പിതാവ് ജോസ്‌മോന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ദൈവവിശ്വാസത്തിന് എതിരായതാണോയെന്ന് പൊലീസിന് സംശയം.
ജാസ്മിന്‍ ബൈബിള്‍ വലിച്ചെറിഞ്ഞത് പ്രകോപിപ്പിച്ചെന്നും അച്ഛന്റെ മൊഴിയില്‍ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ ജാസ്മിന്‍ വീടിന്റെ ചുവരില്‍ എഴുതിയ വാക്യവും സംശയം ബലപ്പെടുത്തുന്നത്. 'മോക്ഷ, ഫ്രീഡം ഫ്രം ബെര്‍ത്ത് ആന്റ് ഡെത്ത്, സാല്‍വേഷന്‍' എന്ന വാക്യമാണ് എഴുതിയിരിക്കുന്നത്.
രാത്രി വൈകി വന്നതാണ് കൊലപാതക കാരണമായി അച്ഛന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ജാസ്മിന്‍ രാത്രി എവിടേക്ക് പോകുന്നു എന്നും വ്യക്തമല്ല. അതെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെടുന്നത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്