മലപ്പുറം: വയോധികന് ക്രൂരമർദ്ദനം. മലപ്പുറം മഞ്ചേരിയിലാണ് ഈ ക്രൂരസംഭവമുണ്ടായത്. കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മർദ്ദനത്തിന് ഇരയായത്.
സ്ഥല തർക്കത്തെ തുടർന്ന് ബന്ധുവാണ് മർദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു.
കണ്ണിൽ മുളക് പൊടി വിതറിയാണ് മർദിച്ചതെന്ന് ഉണ്ണി മുഹമ്മദ് ആരോപിച്ചു. ബന്ധു യൂസഫും മകൻ റാഷിനുമാണ് മർദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്