തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കള്ളക്കേസായതുകൊണ്ടാണ് അവരെ കോടതി പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
യാക്കോബായ സഭാദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിംഹാസന കത്തീഡ്രലില്‍ നല്‍കിയ സ്വീകരണത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കന്യാസ്ത്രീകളായാലും അച്ചന്‍മാരായാലും അവരുടെ തിരുവസ്ത്രമണിഞ്ഞ് ഏത് അര്‍ധരാത്രിയിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ട്.
കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇങ്ങനെ സാധിക്കില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
