കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ആശുപത്രിയിലെ മുൻ എച്ച്ആർ മാനേജറായിരുന്ന പൊൻകുന്നം സ്വദേശി ബാബു തോമസ് (45) കൂടുതൽ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സമാന അനുഭവങ്ങൾ ഉണ്ടായിട്ടുള്ള മറ്റ് ഇരകൾ, കന്യാസ്ത്രീകൾ ഉൾപ്പെടെ, ഉണ്ടായേക്കാമെന്നും, അവരെ കണ്ടെത്തുന്നതിനായി വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച അറസ്റ്റിലായ ബാബു തോമസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അന്വേഷണത്തിന് നിർണായകമായ ചില വിവരങ്ങൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
കന്യാസ്ത്രീ നൽകിയ പരാതിയിൽ, പ്രതി ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചതും, നിരവധി തവണ പീഡിപ്പിച്ചതുമാണ് ആരോപണം. പരാതി ഉയർന്നതിനു പിന്നാലെ ഇയാൾ ജോലി രാജിവച്ചതായി സഭയുടെ മാധ്യമ വിഭാഗം അറിയിച്ചു. പ്രതി അതിരൂപതയുടെ കീഴിലുള്ള ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
