'ഐക്യശ്രമത്തിന് പിന്നിൽ രാഷ്ട്രീയ നീക്കം, തുഷാർ വരേണ്ടെന്ന് മുമ്പേ പറഞ്ഞു'‌: ജി സുകുമാരൻ നായർ

JANUARY 26, 2026, 3:47 AM

ആലപ്പുഴ: ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറാൻ കാരണം  തുഷാർ വെള്ളാപ്പള്ളിയെ ദൂതനാക്കിയതോടെയെന്ന് ജി. സുകുമാരൻ നായർ. തുഷാർ പെരുന്നയിലേക്ക് വരേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. 

സമുദായങ്ങൾ തമ്മിലുള്ള ചർച്ചയിൽ അതിൻ്റെ നേതാക്കളാണ് പങ്കെടുക്കേണ്ടത്. ഐക്യം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളിയാണ്. അദ്ദേഹമാണ് തീരുമാനങ്ങൾ അറിയിക്കേണ്ടത്. തുഷാർ രാഷ്ട്രീയ പാർട്ടി നേതാവാണ്. തുഷാറിനെ അയക്കാനുള്ള തീരുമാനത്തിൽ എൻഎസ്എസിന് സംശയമുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. 

സർക്കാരിൻ്റെ കാര്യത്തിലും പാർട്ടികളുടെ കാര്യത്തിലും സമുദായങ്ങളുടെ കാര്യത്തിലും എല്ലാം എൻഎസ്എസിന് സമദൂര നിലപാടാണ്. എൻഎസ്‌എസ്-എസ്‌എൻഡി‌പി ഐക്യം അടഞ്ഞ അധ്യായമാണ്. നിലപാട് മാറ്റത്തിൽ ഒരു പാർട്ടിയും ഇടപെട്ടിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, വാർത്ത മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്നും ഔദ്യോഗികമായി അറിയിച്ച ശേഷം പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam