'കേരളാ വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെയും നിയമിക്കണം'; ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി ഷോൺ ജോർജ്ജ്

JUNE 5, 2026, 8:46 AM

കൊച്ചി: കേരളാ വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്.

വഖഫ് ബോർഡിൽ ഇതര സമുദായ അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന് വഖഫ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നതാണ്. എന്നാൽ, സംസ്ഥാന വഖഫ് ബോർഡ് പ്രവർത്തിക്കുന്നത് അത്തരത്തിലല്ല. 

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോഴും ഇതര മതത്തിലുള്ളവരെ ഉൾപ്പെടുത്തിയിരുന്നില്ല. അതിന് കാരണമായി അതിന് കാലതാമസമെടുക്കുമെന്നായിരുന്നു മുൻ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ഇത്തരത്തിൽ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വഖഫ് അമെൻഡ്മെൻ്റ് ബിൽ അനുസരിച്ച് ഒരു ഇതര മതസ്ഥൻ വഖഫ് ബോർഡിൽ വേണമെന്ന് നിബന്ധനയുണ്ട്. അത് പാലിച്ചിട്ടില്ലെന്നും ഷോൺ ജോർജിൻ്റെ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam