പാലക്കാട്: പൊലീസുകാർക്കെതിരെ കൊലവിളി ഭീഷണി മുഴക്കിയ സംഭവത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. വിപിൻ, പ്രവർത്തകരായ മുഹമ്മദ് ശാദുലി, അഭിഷേക് എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടപടി.
വോട്ടെണ്ണൽ ദിവസത്തെ ആഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിനെതിരെയായിരുന്നു എസ്‌എഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇന്നലെ നടന്ന നീറ്റ് പരീക്ഷ അട്ടിമറിക്കെതിരായ പ്രതിഷേധ മാർച്ചിനിടെയായിരുന്നു എസ്. വിപിൻ വിവാദ പ്രസംഗം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ പേരും വിലാസവും പരാമർശിച്ചുകൊണ്ടാണ് ഭീഷണി മുഴക്കിയതെന്നാണ് കേസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
