തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനിടെ ബിജെപിയിൽ ആഭ്യന്തര അസന്തോഷം കൂടുതൽ പ്രകടമാകുന്നതായി റിപ്പോർട്ട്. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള എന്നിവർക്ക് ഇതുവരെ സീറ്റ് പ്രഖ്യാപിക്കാത്തത് പ്രവർത്തകർക്കിടയിൽ ചർച്ചയാകുകയാണ്.
ബി ഗോപാലകൃഷ്ണൻ ആഗ്രഹിച്ച കൊടുങ്ങല്ലൂർ മണ്ഡലം ലഭിക്കാതിരുന്നതും, എം.ടി രമേശ് പിന്മാറാൻ തീരുമാനിച്ചതിന് തൃശൂർ സീറ്റ് ലഭിക്കാത്ത കാരണമെന്ന സൂചനകളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ചെങ്ങന്നൂർ മണ്ഡലത്തിൽ എം വി ഗോപകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ പ്രാദേശിക നേതൃത്വത്തിൽ തന്നെ അസന്തോഷമുണ്ട്. സന്ദീപ് വചസ്പതി പോലുള്ള നേതാക്കളെ പരിഗണിക്കുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ അത് നടക്കാതിരുന്നതോടെ, സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിനെതിരെ പരാതി ഉയർന്നിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
ഇതോടൊപ്പം, മുൻ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട വ്യക്തിയെ ഇത്തവണ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ചിലർ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലർ ഇതിനെ രാഷ്ട്രീയ ‘അഡ്ജസ്റ്റ്മെന്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
മറ്റൊരു വശത്ത്, നോബിള്‍ മാത്യുവിനെ പാർട്ടി സസ്പെൻഡ് ചെയ്തതും വിവാദമായി. കാഞ്ഞിരപ്പള്ളി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം പരസ്യമായി പ്രതികരിച്ചത്. ഇതിന് പിന്നിൽ ജോർജ് കുര്യൻ ആണെന്ന ആരോപണവും നോബിള്‍ ഉന്നയിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം സാധ്യതയുണ്ടെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
