ആംബുലൻസിന് വരാൻ വഴിയില്ല;  രോഗിയെ അരക്കിലോമീറ്റർ  ചുമന്നു

JUNE 4, 2026, 3:40 AM

ഹരിപ്പാട്:  ആംബുലൻസിന് വരാൻ വഴിയില്ലാത്തതിനാൽ രോഗിയെ അരക്കിലോമീറ്റർ ദുർഘടപാതയിലൂടെ ചുമന്ന് യുവാക്കൾ. 

വീയപുരം പഞ്ചായത്തിലെ  കാരിച്ചാൽ ഏഴാം വാർഡിൽ വട്ടക്കാട്ടുചിറ കിഴക്കതിൽ രാമൻകുട്ടിയെയാണ് ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചത്. 

കഴിഞ്ഞദിവസം രാവിലെ പത്തോടെ രാമൻകുട്ടിക്ക് കടുത്ത ശ്വാസംമുട്ടലും വിമ്മിഷ്ടവും അനുഭവപ്പെടുകയായിരുന്നു.   

vachakam
vachakam
vachakam

108 ആംബുലൻസ് ലഭ്യമാക്കിയെങ്കിലും ഇടുങ്ങിയ നടപ്പാതയും വഴിയിലെ ഇലക്ട്രിക് പോസ്റ്റും കാരണം രോഗിയുടെ വീടിരിക്കുന്ന ആറ്റുതിട്ടയിലേക്ക് വണ്ടിയെത്തുക അസാധ്യമായിരുന്നു.

രാമൻകുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ ചെറുവള്ളത്തിൽ കൊണ്ടുപോകുന്നതും സുരക്ഷിതമായിരുന്നില്ല. തുടർന്നാണ് ഒരുകൂട്ടം യുവാക്കൾ   500 മീറ്ററോളം ദൂരം നടന്ന് രാമൻകുട്ടിയെ ആംബുലൻസിൽ എത്തിച്ചത്.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രാമൻകുട്ടി നിലവിൽ അപകടാവസ്ഥ തരണം ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam