ലക്ഷങ്ങളുടെ കുടിശികയുള്ളതിനാല്‍ പൊലീസ് വാഹനങ്ങള്‍ക്കിനി ഇന്ധനം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി പമ്പുടമകള്‍. നവകേരള സദസിനുള്‍പ്പെടെ ഓടിയതിന്റെ കുടിശിക ഇതിലുള്‍പ്പെടുന്നു എന്നും പെട്രോളും ഡീസലും നല്‍കാതെ പൊലീസ് വാഹനങ്ങള്‍ തിരിച്ചയയ്ക്കാനാണ് ജീവനക്കാര്‍ക്ക് ഉടമകളുടെ നിര്‍ദ്ദേശം എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇന്ധനമില്ലാത്തതിനാല്‍ രാത്രികാല പട്രോളിംഗും പല സ്റ്റേഷനുകളിലും നിര്‍ത്തി എന്നും അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനവുമാണ് പൊലീസ് ഉപയോഗിക്കുന്നത് എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ആറ്റിങ്ങല്‍ 6 ലക്ഷം,കിളിമാനൂര്‍,ചിറയിൻകീഴ്,കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ 10 ലക്ഷം എന്നിങ്ങനെയാണ് ഒരോ പമ്പുകളുടെയും തുക കുടിശിക എന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് ദിവസമായി ഇന്ധനം നിറയ്‌ക്കാനെത്തുന്ന വാഹനങ്ങളെ പമ്പില്‍ നിന്നും മടക്കി അയയ്‌ക്കുകയാണ്. മുൻപും സമാന രീതിയില്‍ കുടിശിക വന്നിട്ടുണ്ടെങ്കിലും ഇത്രയും ഭീമമായ തുക ഇതാദ്യമാണെന്നാണ് പമ്പുടമകള്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്