ബുധനാഴ്ച 'നോ തേപ്പ് ഡേ'; വ്യത്യസ്ത ആശയവുമായി പാലക്കാട്ടെ സ്കൂൾ

JUNE 16, 2024, 8:09 PM

തിരുവനന്തപുരം: എല്ലാ ബുധനാഴ്‌ചകളും ഇസ്തിരിയിടാത്ത ദിവസമായി ആചരിച്ച് പാലക്കാട് ജില്ലയിലെ ഒരു സ്‌കൂൾ. വൈദ്യുതി ഉപഭോഗം ലാഭിക്കാനാണ് ഇത്തരമൊരു ആശയവുമായി സ്‌കൂൾ രംഗത്തെത്തിയത്.

നെല്ലിപ്പുഴ ഡിഎച്ച്എസ് സ്കൂളിൽ എല്ലാ ബുധനാഴ്ചയും ആണ് 'നോ തേപ്പ് ഡേ' ആയി ആചരിക്കുന്നത്. എല്ലാ ബുധനാഴ്ചയും വിദ്യാർത്ഥികളും അധ്യാപകരും വസ്ത്രം ഇസ്തിരിയിടാതെ വന്നാണ് ഈ  ദിനം ആചരിക്കുന്നത്.

ദിവസേനയെയുളള തേപ്പ് ഒഴിവാക്കിയാൽ വൈദ്യുതി ബില്ലിൽ 10 ശതമാനം കുറയ്ക്കാനാകുമെന്നതാണ് നോ തേപ്പ് ഡേയ്ക്ക് പിന്നിലെ ലക്ഷ്യം. 

vachakam
vachakam
vachakam

സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്‍റെ നേൃത്വത്തിലാണ് അധ്യയന വർഷം മുഴുവൻ നീളുന്ന ഈ പരിപാടി നടപ്പാക്കുന്നത്.  ഏറ്റവും കുറവ് ബില്ല് വരുന്ന വീട്ടിലെ കുട്ടിയ്ക്ക് കെഎസ്ഇബി പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam