'കോടതിയിൽ ഹാജരാക്കാനുമുള്ള രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല, ഓഫീസുകൾ കയറി ഇറങ്ങുന്നു'; പൊലീസിനെതിരെ ആരോപണവുമായി നിതിൻ രാജിന്റെ കുടുംബം

MAY 3, 2026, 6:17 AM

കണ്ണൂ‍ർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പൊലീസിനെതിരെ വീണ്ടും ആരോപണവുമായി കുടുംബം.കോടതിയിൽ ഹാജരാക്കാൻ ആവശ്യമുള്ള രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. 

ആറ് ദിവസമായി കണ്ണൂരിൽ പൊലീസ് ഓഫീസുകൾ കയറി ഇറങ്ങുകയാണെന്ന് കുടുംബം പറഞ്ഞു.റാമിനെതിരെ ഹൈക്കോടതിയിൽ എന്ത് രേഖകൾ ഹാജരാക്കുമെന്നും നിതിൻ രാജിന്റെ പിതാവ് രാജൻ ചോദിച്ചു.എസിപിയുടെ ഓഫീസിൽ വിളിച്ച് വരുത്തി തന്റെയും കുടുംബത്തിന്റെയും വീഡിയോ ചിത്രീകരിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം, കേസിൽ മുന്‍കൂര്‍ ജാമ്യം തേടി പ്രതി ഡോ. എന്‍.കെ. റാം ഹൈക്കോടതിയെ സമീപിച്ചിരുന്നു.മുൻ‌കൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്.നിതിന്‍ രാജിനോട് മുന്‍വൈരാഗ്യം ഇല്ലെന്നും ലോണ്‍ ആപ്പ് വായ്പ്പയുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഡോ. എന്‍.കെ. റാം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam