കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ കമ്മീഷണറെ കണ്ട് നിതിൻ രാജിന്റെ കുടുംബം.ഡോ. റാമിനെയും ഡോ. സംഗീതയെയും ഇനിയും പിടികൂടാനായിട്ടില്ല. കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.കൂടാതെ, പ്രിൻസിപ്പലിനെയും പ്രതി ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ കൂട്ടം ചേർന്ന് വിചാരണ ചെയ്തു. അധ്യാപകർക്ക് 2000 രൂപ വീതം നൽകി പ്രശ്‌നം പരിഹരിക്കാമായിരുന്നല്ലോ. ഞാൻ തിരികെ നൽകുമായിരുന്നല്ലോ എന്നും പിതാവ് രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം കെ റാമിനെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു.നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകരായ ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആക്ട് കേരളയുടെ മൂന്നാം വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും സമാപിച്ചു
ചക്ക തലയിൽ വീണ് ചികിത്സയിലായിരുന്ന 57 കാരൻ മരിച്ചു
യു പ്രതിഭ, കെ കെ രമ തുടങ്ങിയ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന്
വ്യാജ അക്കൗണ്ടുകളിൽ നിന്ന് കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമം; മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസിൽ പരാതി