കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിയിൽ നിതിന്റെ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സംഗീത നിതിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ വ്യക്തമായ തെളിവുകൾ പൊലീസിന് നൽകിയിരുന്നു. എന്നാൽ പൊലീസ് പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.കൂടാതെ, ഒന്നാം പ്രതി ഡോ. എം.കെ. റാമിനെപ്പോലെ തന്നെ സംഗീതയും കുറ്റവാളിയാണെന്നും ഇവർക്ക് ജാമ്യം ലഭിച്ചത് അംഗീകരിക്കാനാവില്ലെന്നും നിതിന്റെ പിതാവ് പറഞ്ഞു.
റാമും സംഗീതയും ഒരുപോലെ മകനെ വേട്ടയാടിയിട്ടുണ്ട്. അതിനാൽ തന്നെ വിധി പരിശോധിച്ച ശേഷം ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.അതേസമയം, മരണത്തിന്റെ 16-ാം ദിനമാണ് തലശ്ശേരി കോടതി വിധി പുറപ്പെടുവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
