ഇടതുസർക്കാർ വരുത്തിയ പാളിച്ചകളാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് നിർമ്മല സീതാരാമൻ 

MARCH 28, 2024, 6:18 PM

തിരുവനന്തപുരം: കേരളത്തിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇടതുസർക്കാർ വരുത്തിയ പാളിച്ചകളാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.കേരളത്തിന് നൽകേണ്ട വിഹിതം കേന്ദ്രം പൂർണ്ണമായി നൽകിയെന്നും മന്ത്രി പറഞ്ഞു.

'ഒരു സംസ്ഥാനത്തിനും പ്രത്യേക പരിഗണന നൽകുന്നതും അവഗണിക്കുന്നതും കേന്ദ്രത്തിൻ്റെ നയമല്ല. ധനകാര്യ മാനേജ്മെന്റിൻ്റെ അഭാവം മൂലം നിരവധി പദ്ധതികളാണ് കേരളത്തിന് നഷ്ടപ്പെടുന്നത്. ശമ്പളം പോലുള്ള നിത്യചെലവുകൾക്ക് ഫണ്ട് സ്വരൂപിക്കാൻ പോലും കേരളത്തിന് സാധിക്കുന്നില്ല. ഇതാണ് ശമ്പളം വൈകുന്നതിലേക്കും ക്ഷേമ പെൻഷൻ മുടങ്ങുന്നതിലേക്കും നിർമ്മാണ പ്രവർത്തനങ്ങൾ സ്‌തംഭിക്കുന്നതിലേക്കും നയിച്ചത്'- ധനമന്ത്രി പറഞ്ഞു.ജനം ടീവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രി സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയത്.

ധനകാര്യ മാനേജ്‌മെൻ്റിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണ്. എന്നാൽ അത്തരത്തിലുള്ള ഒരു ശ്രമവും നടത്താതെ കേന്ദ്രസർക്കാരിനെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ് എന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

vachakam
vachakam
vachakam

ENGLISH SUMMARY: Nirmala Sitaraman on Kerala's Financial Crisis

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam