പാലക്കാട്: നിപ ജാഗ്രതയെ തുടർന്ന് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.
കുമരംപുത്തൂർ ചെങ്ങലീരി സ്വദേശിക്ക് നിപ ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
പുതിയ രോഗികളെയോ രോഗലക്ഷണങ്ങളോ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് നിയന്ത്രണം പിൻവലിച്ചിരിക്കുന്നത്.
കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന 18 വാർഡുകളിലെയും കുമരംപുത്തൂർ, കാരാക്കുറുശ്ശി, കരിമ്പുഴ, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലേയും നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്.
എന്നാൽ, മേഖലയിൽ മാസ്ക് നിർബന്ധമാണ്. കൂടാതെ അനാവശ്യമായി കൂട്ടംകൂടരുതെന്നും കലക്ടറുടെ നിർദേശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്