9 മാസം പ്രായമുള്ള ​ഗർഭസ്ഥ ശിശു മരിച്ചു:  ഗൈനക്കോളജിസ്റ്റിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്

JANUARY 23, 2024, 4:34 PM

പത്തനംതിട്ട:  ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ മനപ്പൂ‍ർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. അമ്പലപ്പുഴ സ്വദേശികളായ ദമ്പതികളുടെ ഒൻപത് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. 

 ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. അമ്പലപ്പുഴ സ്വദേശികളായ ഹരികൃഷ്ണൻ - വന്ദന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. 

കുഞ്ഞിന് അനക്കുറവ് ഉണ്ടായതിനെ തുടർന്ന് ഈ മാസം 8 മുതൽ 12 വരെ വന്ദന തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

vachakam
vachakam
vachakam

ഇന്നലെ രാവിലെ വീണ്ടും കുഞ്ഞിന് അനക്കം കുറഞ്ഞപ്പോൾ വീണ്ടും ആശുപത്രിയിലെത്തി. എന്നാൽ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിൽ ഡോക്ടർ അലംഭാവംകാട്ടിയെന്നാണ് പരാതി. വൈകിട്ട് സ്കാൻ ചെയ്തപ്പോൾ കുഞ്ഞ് മരിച്ചെന്ന് വ്യക്തമായി.

തിരുവല്ല പുഷ്പഗിരിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. നിലവിൽ ഡോക്ടറുടെ പേര് എഫ്ഐഐറിൽ ചേർത്തിട്ടില്ല.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam