പാലക്കാട്: വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ വീട്ടുതടങ്കലാണെന്ന് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സേവ് നിമിഷപ്രിയ ഫോറം.
നിമിഷപ്രിയയുടെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി ഹോൾഡർ ആയ സാമുവൽ ജെറോമിന്റെ സംരക്ഷണയിലാണ് നിമിഷപ്രിയയുടെ അമ്മയുളളത്.
ടോമിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പ്രേമകുമാരി യെമനിൽ തുടരുന്നതെന്നും പ്രസ്താവനയിലുണ്ട്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് 40,000 ഡോളർ കേന്ദ്രസർക്കാരിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ട് വഴിയാണ് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
കേസ് നടത്തുന്നതിനായി ഇന്ത്യൻ സർക്കാർ യെമൻ സ്വദേശിയായ വക്കീലിനെ നിയമിച്ചിരുന്നു. വക്കീലിന്റെ ചെലവുകൾക്ക് വേണ്ടിയാണ് തുക ഉപയോഗിക്കുന്നതെന്നും ടോമി തോമസ് വ്യക്തമാക്കി.
വ്യാജ പ്രചരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് മറ്റെന്തോക്കെയോ താൽപര്യങ്ങളുണ്ടാകുമെന്ന് നിമിഷപ്രയിയുടെ ഭർത്താവ് ടോമി പറഞ്ഞതായും സേവ് നിമിഷ പ്രിയ ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രേമകുമാരിയുമായി ടോമി തോമസ് ഫോണിൽ സംസാരിച്ചിരുന്നതായും പ്രസ്താവനയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്