ദില്ലി: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രാലയം.
നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്‍വാങ്ങണമെന്നും വളരെ വൈകാരികമായ വിഷയമാണെന്നും നിരന്തരം ശ്രമങ്ങള്‍ തുടരുകയാണെന്നും അതിന്‍റെ ഫലമായാണ് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതെന്നും വിദേശകാര്യ വക്താവ് റണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് രൺധീർ ജയ്സ്വാൾ ആവർത്തിച്ചു.
നേരത്തെ പറഞ്ഞതുപോലെ കേന്ദ്ര സർക്കാർ ചില സുഹൃത്ത് രാജ്യങ്ങളുടെ അടക്കം സഹായത്തോടെ ഈ കാര്യത്തിലെ നടപടികൾ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്