തിരുവനന്തപുരം: നിലമ്പൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്.
'നിലമ്പൂർ യുഡിഎഫിന് അഹങ്കരിക്കാൻ എന്തുണ്ട്' എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എ കെ ബാലൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പി വി അന്‍വറിനെ വിമര്‍ശിച്ച എ കെ ബാലന് നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും പറഞ്ഞു.
'തിരഞ്ഞെടുപ്പിലെ അടിയൊഴുക്ക് നിയന്ത്രിക്കുന്നതില്‍ ചിലപ്പോള്‍ നിര്‍ണായക ഘടകമാകുന്നത് നല്ല മനസ്സിന്റെ ഉടമകള്‍ ആകണമെന്നില്ല. എം സ്വരാജിന്റെ പരാജയത്തെ ഈ ഗണത്തില്‍പ്പെടുത്തിയാല്‍ മതി. പക്ഷെ ഉയര്‍ത്തെഴുന്നേല്‍ക്കും. യേശു ക്രിസ്തുവിനെ ഒറ്റുകൊടുത്തതിന് യൂദാസിന് കിട്ടിയ പ്രതിഫലം കൊണ്ടാണ് അക്കല്ദാമ എന്ന ഭൂമി യൂദാസ് വാങ്ങിയത്.
ആ ഭൂമി പിന്നീട് പാപത്തിന്റെ ഭൂമിയെന്നാണ് അറിയപ്പെട്ടത്. അവിടെ വിരിഞ്ഞ പൂക്കള്‍ക്ക് സുഗന്ധമല്ല, ദുര്‍ഗന്ധം ആയിരുന്നു. ആ പാപഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചത്. കുറ്റബോധം കൊണ്ടുണ്ടായ യൂദാസിന്റെ അനുഭവം അന്‍വർ ഓര്‍മ്മപ്പെടുത്തുന്നു', എ കെ ബാലന് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്