തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ യുവാവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ നിതീഷ് മുരളീധരനെ പ്രതി ചേർത്തു.
തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പൊൻകുന്നം പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. കോട്ടയം സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ആർഎസ്എസ് പ്രവർത്തകനായ നിധീഷ് പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയുളള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനാണ് പ്രതി ചേർത്തിരിക്കുന്നത്.
നിധീഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്