തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിന് സമാനമായ അപകടമാണ് കൊല്ലം കൊട്ടിയം മൈലക്കാടും സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വയലിന് കുറുകേയാണ് ഈ ഭാഗത്ത് ദേശീയപാത കടന്നുപോകുന്നത്. താഴെ ഇളകിയ മണ്ണും ചെളിയുമാണ്. ഇവിടെ മണ്ണിട്ട് ഉയർത്തിയാണ് പുതിയ പാത നിർമിക്കുന്നത്. സർവീസ് റോഡുകൾ താഴെക്കൂടിയാണ്.
എല്ലാ എൻഞ്ചീനിയറിംഗ് വൈദഗ്ദ്യവും ഉപയോഗിച്ച് റോഡ് നിർമ്മിക്കുമ്പോൾ നാടിന്റെ മണ്ണിനെ ക്കുറിച്ച് നാട്ടുകാർ ഒരു കാര്യം പറഞ്ഞിരുന്നു, മണ്ണിന്റെ ഘടനയെക്കുറിച്ചായിരുന്നു അത്. മണ്ണിന്റെ ഘടനയെക്കുറിച്ചു നാട്ടുകാർ കരാറുകാരോടു പറഞ്ഞപ്പോൾ ആവശ്യമായ പരിശോധന നടത്തിയാണു നിർമാണമെന്നായിരുന്നു മറുപടി.
പാത 10 മാസം തികയ്ക്കില്ലെന്നും ചില നാട്ടുകാർ അന്നു മുന്നറിയിപ്പു നൽകി. അത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു. മണ്ണിന്റെ ലഭ്യതക്കുറവ് നിർമാണത്തെ ബാധിച്ച ഘട്ടത്തിലാണ് അഷ്ടമുടിക്കായലിൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി എടുത്ത ചെളി പാതയ്ക്കായി ഉപയോഗിച്ചത്. തീർത്തും ദുർബലമായ ചെളിമണ്ണാണ് അപകട കാരണമെന്നും നാട്ടുകാർ പറയുന്നു.
ദേശീയപാതയുടെ ഇരുവശത്തും വയലാണ്. മൈലക്കാട് ഇറക്കത്തിൽ അപകടം പതിവായതിനെത്തുടർന്നു 3 പതിറ്റാണ്ടു മുൻപ് റോഡ് ഉയർത്തി നിർമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനുവേണ്ടിയിട്ട മണ്ണ് സ്ഥലം അനുയോജ്യമല്ലെന്നു കണ്ടു പിന്നീടു നീക്കംചെയ്തിരുന്നു. ഈ ചരിത്രമുള്ള സ്ഥലത്ത് കാര്യമായ മണ്ണു പരിശോധന നടത്താതെയാണ് ആറുവരിപ്പാതയും റോഡിനു കുറുകെയുള്ള കൈത്തോടിന്റെ കലുങ്കും നിർമിച്ചത്.
പഴയ ദേശീയപാതയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപു കലുങ്കു നിർമിച്ചതു തേക്കിൻകട്ട താഴ്ത്തിയാണ്. അടിയിൽ ചേറുണ്ട്. ഇതൊന്നും പരിഗണിക്കാതെയായായിരുന്നു ആറുവരിപ്പാതയുടെ നിർമാണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
