ചിറ്റൂർ: പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചതായി റിപ്പോർട്ട്. വണ്ടിത്താവളം സ്വദേശി നാരായണൻ കുട്ടിയുടെ കുഞ്ഞാണ് മരിച്ചത്.
അതേസമയം ചികിത്സപിഴവാണ് കുഞ്ഞു മരിക്കാൻ കാരണമെന്ന് കുഞ്ഞിൻ്റെ രക്ഷിതാക്കൾ ആരോപിച്ചു. ബുധനാഴ്ചയാണ് താലൂക്ക് ആശുപത്രിയിൽ സിസേറിയൻ ചെയ്യുന്നതിനുള്ള ഡേറ്റ് നൽകിയിരുന്നത്. എന്നാൽ പ്രസവവേദനയെ തുടർന്ന് ചൊവ്വാഴ്ച രാവിലെ തന്നെ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്ന് നാരായണൻ കുട്ടി വ്യക്തമാക്കുന്നു.
കുഞ്ഞിന്റെ കാലായിരുന്നു ആദ്യം പുറത്ത് വന്നത്. പ്രസവത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
