കൊച്ചി: ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സര്‍വീസ് സമയം നീട്ടി. ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിവരെ മെട്രോ സര്‍വീസ് നടത്തും. ഡിസംബര്‍ 31 ന് രാത്രി 20 മിനിറ്റ് ഇടവിട്ട് ആയിരിക്കും സര്‍വീസ് നടത്തുക. പുലര്‍ച്ചെ ഒരു മണിക്കാകും ആലുവ, എസ്.എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ്.
ഗതാഗതക്കുരുക്കില്‍പ്പെടാതെ പുതുവത്സര ആഘോഷങ്ങള്‍ക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങള്‍ക്ക് കൊച്ചി മെട്രോ സര്‍വ്വീസ് സഹായകരമാകുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യാത്രാ ക്ലേശമുണ്ടാവാതിരിക്കാനായാണ് കൊച്ചി മെട്രോയുടെ സര്‍വീസ് പുനക്രമീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്