ലത്തീന്‍ കത്തോലിക്കാ സഭ കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പ്. മോണ്‍സിഞ്ഞോര്‍ ആന്റണി കാട്ടിപറമ്പിലിനെ രൂപതയുടെ പുതിയ ബിഷപ്പായി ലിയോ മാര്‍പ്പാപ്പ നിയമിച്ചു.ഫോര്‍ട്ട് കൊച്ചി ബിഷപ്പ് ഹൗസിലെ ചാപ്പലില്‍ നടന്ന ചടങ്ങില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിയമന പ്രഖ്യാപനം ഔദ്യോഗികമായി അറിയിച്ചു.
നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിച്ചു വരികയാണ് ഫാ. ആന്റണി കാട്ടിപറമ്പില്‍.18 മാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷമാണ് കൊച്ചി രൂപതയ്ക്ക് പുതിയ ബിഷപ്പിനെ ലഭിക്കുന്നത്. മുന്‍ ബിഷപ്പ് ജോസഫ് കരിയില്‍ വിരമിച്ചതിനു ശേഷം അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തില്‍ ആയിരുന്നു രൂപത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
