കായംകുളം കനകക്കുന്നിൽ 80കാരിയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ കേസ്; അയൽവാസി അറസ്റ്റിൽ

MAY 28, 2026, 8:22 AM

ആലപ്പുഴ: കായംകുളം കനകക്കുന്നിൽ 80കാരിയായ തങ്കമ്മയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ കേസിലെ പ്രതി പിടിയിൽ. അയൽവാസിയും മത്സ്യ തൊഴിലാളിയുമായ പ്രകാശ (50) നാണ് പിടിയിൽ ആയത്. 

പൊലീസ് മൂന്ന് ടീമുകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഉച്ചയോടെയാണ് യഥാര്‍ഥ പ്രതിയിലേക്ക് പൊലീസ് എത്തിയത്.വയോധികയുടെ കഴുത്തില്‍ മാല, കൈയില്‍ അഞ്ച് വളകള്‍, മോതിരം, കമ്മല്‍ എന്നിവയുണ്ടായിരുന്നു. എന്നാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടയില്‍ തങ്കമ്മയുടെ ശരീരത്തില്‍ ആഭരണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. 

സ്വർണവും പണവും കവരുന്നതിന് വേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയത്.കൊലപാതകം നടന്നതിന് പിന്നാലെ തന്നെ തങ്കമ്മയുമായി അടുത്ത ബന്ധമുള്ളവരാരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തങ്കമ്മയെ കാണാതായ ദിവസം ഗ്യാസ് നന്നാക്കാൻ പ്രകാശൻ വീട്ടിൽ എത്തിയ വിവരം പൊലീസിന് ലഭിച്ചതാണ് വഴിത്തിരിവായത്. 

vachakam
vachakam
vachakam

അതേസമയം, തങ്കമ്മ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഇവരുടെ മകനും കുടുംബവും മറ്റൊരു വീട്ടിലും, വിവാഹിതയായ മകള്‍ ഭര്‍തൃവീട്ടിലുമാണ് താമസിക്കുന്നത്. കൊലപാതകത്തിന് രണ്ടുദിവസം മുന്‍പ് തങ്കമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് കായലില്‍ മീന്‍പിടിത്തക്കാര്‍ മൃതദേഹം കണ്ടെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam