കൊല്ലം: റിട്ട. അധ്യാപികയായ വായോധികയെ ക്രൂരമായി മർദിച്ച് അയൽവാസി. കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം.
വയോധികയെ അയൽവാസി മർദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റിട്ട. അധ്യാപികയായ സരസമ്മ (78) യെയാണ് അയൽവാസി ശശിധരൻ വീട്ടിൽ കയറി ആക്രമിച്ചത്.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശശിധരനെ വയോധിക വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു. പിന്നാലെ വടി പിടിച്ച് വാങ്ങി സരസമ്മയെ ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ ശശിധരനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
