മലപ്പുറം: പിവി അൻവറിന്റെ എതിർപ്പിനെ അവഗണിച്ചാണ് ആര്യാടൻ ഷൌക്കത്തിനെ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
ആര്യാടൻ ഷൌക്കത്തിനെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച യുഡിഎഫിന് മുന്നിൽ, താൻ പിന്തുണക്കണമെങ്കിൽ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന ഉപാധി വെച്ചിരിക്കുകയാണ് പിവി അൻവർ.
അൻവർ ഇന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തും. യുഡിഎഫ് പ്രവേശനവും സീറ്റ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും.
അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന നിലപാടാണ് അൻവറിന്. ജയ സാധ്യത ഉള്ള സീറ്റ് വേണമെന്നും ഇക്കാര്യം കോൺഗ്രസുമായി സംസാരിക്കണമെന്നും തന്നെ വന്ന് കണ്ട മുസ്ലീം ലീഗ് നേതാക്കളോട് അൻവർ ആവശ്യപ്പെട്ടതായാണ് വിവരം.
പരിഗണിക്കാമെന്ന് ലീഗ് നേതൃത്വം ഉറപ്പ് നൽകിയതായാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
