നെടുംകണ്ടം: ഇടുക്കി നെടുംകണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സജിയുടെ പിതാവിന്റെ തിരോധാനത്തിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നു. മേരിക്കുട്ടിയുടെ ഭർത്താവായ മാത്യു തോമസ് 2018 മുതൽ ആണ് കാണാതായത്.
2018 മാർച്ച് മൂന്നിനാണ് പാസ്റ്ററായ മാത്യു തോമസ് കാണാതായത്. ഭാര്യ മേരിക്കുട്ടിയോടും മക്കളായ റെജിയോടും സജിയോടും കൂടെയായിരുന്നു താമസം. ഇളയ മകൾ ജിജിയുടെ ചികിത്സയ്ക്കായി കട്ടപ്പന വെള്ളയാംകുടിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പുറപ്പെട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടർന്ന് മാർച്ച് ഒൻപതിന് മൂത്ത മകൻ റെജി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.
ആദ്യ ഘട്ടത്തിൽ അന്വേഷണം നടത്തിയപ്പോൾ, നെടുംകണ്ടത്ത് നിന്ന് ബസിൽ കയറിയതായി വിവരം ലഭിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ തെളിവുകൾ കണ്ടെത്താനായില്ല. ഇതോടെ അന്വേഷണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ഇപ്പോൾ മേരിക്കുട്ടിയെയും റെജിയെയും ഇളയ മകൻ സജി കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചതോടെ, പഴയ തിരോധാനക്കേസിലും തുടർ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി റിമാൻഡിൽ കഴിയുന്ന സജിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
