നെടുമങ്ങാട് ഷോക്കേറ്റ് വിദ്യാർഥിയുടെ മരണം: കുടുംബത്തിന് 25,000 രൂപ അടിയന്തര ധനസഹായം കൈമാറി കെഎസ്‌ഇബി

JULY 20, 2025, 10:24 PM

തിരുവനന്തപുരം: നെടുമങ്ങാട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അടിയന്തര ധനസഹായം നൽകി കെഎസ്ഇബി.

25000 രൂപയാണ് അടിയന്തര ധനസഹായമായി കുടുംബത്തിന് നൽകിയത്. സ്വകാര്യ വ്യക്തികളുടെ ഭൂമികളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ 25ന് യോഗം ചേരാനും തീരുമാനമായി.

കഴിഞ്ഞ ദിവസമാണ്, തിരുവനന്തപുരം പനയമുട്ടം സ്വദേശി അക്ഷയ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.

vachakam
vachakam
vachakam

റബ്ബറിന്റെ കൊമ്പൊടിഞ്ഞ് വൈദ്യുതി ലൈനിൻ്റെ മുകളിലേക്ക് വീണാണ് അപകടം. വൈദ്യുതി കമ്പി പൊട്ടിയതിന് പിന്നാലെ ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞുവീണു. കാലപ്പഴക്കം ചെന്ന പോസ്റ്റിന് സ്റ്റേക്കമ്പി പോലും ഉണ്ടായിരുന്നില്ല.

കാറ്ററിങ് ജോലി കഴിഞ്ഞ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അക്ഷയ്. വീടിന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പാമ്പാടിയെന്ന സ്ഥലത്ത് വച്ചാണ് റോഡിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടി അക്ഷയിയുടെ വണ്ടി മറിഞ്ഞത്. പുറകിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ രണ്ടുപേരും ചാടി മാറിയെങ്കിലും അക്ഷയ്ക്ക് രക്ഷപ്പെടാനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam