ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥി വീണ നായർക്കും വോട്ടില്ല

MARCH 19, 2026, 4:49 AM

കോട്ടയം: ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ ട്വൻ്റി-20 പ്രഖ്യാപിച്ച സ്ഥാനാർത്ഥി നടി വീണാ നായരുടെ പേര് വോട്ടർ പട്ടികയിലില്ല.ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്.ഏറ്റുമാനൂരിൽ ഇനിയാരെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മണ്ഡലത്തിൽ പുതിയ സ്ഥാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്വൻ്റി-20. 

അതേസമയം, പെരുമ്പാവൂരിലെ ട്വന്‍റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മി പ്രിയക്കും വോട്ടില്ലെന്ന വിവരം പുറത്തുവന്നിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ ലക്ഷ്മി പ്രിയയുടെ പേരുണ്ടായിരുന്നില്ല. പെരുമ്പാവൂരിലെ സ്ഥാനാർഥിയെ മാറ്റാനുള്ള തീരുമാനത്തിലാണ് ട്വന്‍റി 20. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് പരിഗണനയിലുണ്ടെന്നാണ് വിവരം.

തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ, പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരിൽ വീണ നായർ, അങ്കമാലിയിൽ പ്രോമി കുര്യാക്കോസ് എന്നിങ്ങനെയാണ് ട്വൻറി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിൽ ഏറ്റുമാനൂരിലും പെരുമ്പാവൂരിലും സ്ഥാനാർത്ഥി നിർണയം പ്രതിസന്ധിയിലാണ്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam