'സ്വന്തം വീട്ടിൽ പോലും ജീവിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള ആക്രമണം'; പൊലീസ് നടപടി ചോദ്യം ചെയ്ത് വി. കുഞ്ഞികൃഷ്ണൻ

APRIL 10, 2026, 1:05 AM

കണ്ണൂർ: പയ്യന്നൂർ മേഖലയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിനും വാഹനത്തിനും നേരെ ആക്രമണം നടന്നതിന് പിന്നാലെ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ രംഗത്ത്.

ഈ ആക്രമണത്തിന് പിന്നിൽ ടി.ഐ. മധുസൂദനൻ നേതൃത്വത്തിലുള്ള സംഘമാണെന്ന് വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. സ്വന്തം വീട്ടിൽ പോലും ജീവിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെമ്മീൻ കർഷകനായ ടി പുരുഷോത്തമൻ എന്ന വ്യക്തിയുടെ വീടും കാറുമാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പൊലീസ് സത്യസന്ധമായ നടപടി സ്വീകരിക്കുന്നില്ലെന്നും, വേണ്ടത്ര ഇടപെടൽ ഉണ്ടാകുന്നില്ലെന്നും വി. കുഞ്ഞികൃഷ്ണൻ വിമർശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam