തിരുവനന്തപുരം: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. നവീൻ ബാബുവിൻ്റെ മകൾക്ക് ആശ്രിത നിയമനം നൽകാനും തീരുമാനമായിട്ടുണ്ട്.
വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സിബിഐയ്ക്ക് കൈമാറുന്ന ആദ്യത്തെ കേസാണിത്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിൻ്റെ കുടുംബം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.
യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീൻ ബാബുവിന്‍റെ ആത്മഹത്യ. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തിൽ വിവാദങ്ങളുടെ തുടക്കം.
രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
