നവകേരള യാത്ര മർദന കേസ്: ഗൺമാന്മാർക്ക് തിരിച്ചടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി

JUNE 3, 2026, 10:57 PM

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ പ്രതികളായ ഗൺമാന്മാർക്ക് തിരിച്ചടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥൻ നൽകിയ മൊഴിയാണ് നിർണായകമായി മാറുന്നത്.

ഗൺമാന്മാർക്ക് ഔദ്യോഗികമായി അനുവദിച്ചിരുന്നത് ആയുധമായ തോക്കു മാത്രമാണെന്നും ലാത്തി നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ ഉപയോഗിച്ച വടി ഔദ്യോഗിക ഉപകരണങ്ങളിലൊന്നുമല്ലെന്നും അത് വ്യക്തിപരമായി സ്വന്തമായി വാങ്ങിയതാകാമെന്നുമാണ് മൊഴിയിൽ പറയുന്നത്.

പൊലീസ് മാനുവൽ പ്രകാരം ലാത്തിയുടെ നീളം 32 ഇഞ്ചിൽ കൂടുതലാകാൻ പാടില്ല. എന്നാൽ സംഭവത്തിൽ ഉപയോഗിച്ചതായി പറയുന്ന വടി അതിനേക്കാൾ നീളം കൂടിയതാണെന്നും ഇത് ചട്ടലംഘനമാണെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

ഇതിനിടെ, കേസിലെ വകുപ്പുകൾ ചുമത്തിയതിലും അന്വേഷണ നടപടികളിലും കൂടുതൽ വിശദീകരണവുമായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്‌ഐടി) രംഗത്തെത്തി. 308 വകുപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയത് നിയമോപദേശം ഉൾപ്പെടെ പരിഗണിച്ച ശേഷമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമായ വിവേചനാധികാരമുണ്ടെന്നും എസ്‌ഐടി അറിയിച്ചു.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നവകേരള ബസിന് നേരെ കല്ലേറ് നടന്നുവെന്ന വാദം സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ഫോറൻസിക് പരിശോധനയിൽ അതിന് തെളിവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബസിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഡ്രൈവറുടെ മൊഴിയും കെഎസ്ആർടിസി സാങ്കേതിക റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നതായും അന്വേഷണ സംഘം അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും മൊഴികളും പരിശോധിച്ച് അന്വേഷണം തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam