നവകേരള യാത്രക്കിടയിലെ മർദനം; അന്വേഷണം എം.ആർ അജിത് കുമാറിന്റെ ഓഫീസിലേക്ക്

JUNE 16, 2026, 1:40 AM

ആലപ്പുഴ: നവകേരള യാത്രക്കിടയിൽ യൂത്ത് കോൺഗ്രസ് - കെഎസ്‌യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ അന്വേഷണം അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിൻ്റെ ഓഫീസിലേക്ക് നീളുന്നു. 

കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും ബോധപൂർവമായ ശ്രമം നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

 ഗൺമാൻമാരെ സംരക്ഷിക്കുന്നതിനായി കേസ് ഡയറി ഉൾപ്പെടെ തിരുത്തിയെന്ന നിർണായക കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് എത്തുന്നത്.  

vachakam
vachakam
vachakam

 ഇതിനായി എം.ആർ അജിത് കുമാറിൻ്റെ ഓഫീസിൽ വെച്ചാണ് കേസ് ഫയലുകൾ മാറ്റിയെഴുതിയതും വ്യാജ രേഖകൾ ചമച്ചതും.

സംഭവത്തിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവും, കേസിൻ്റെ തെളിവ് ശേഖരണവും എഡിജിപി തടസപ്പെടുത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പൊലീസുകാരും ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും അവർ പൂർണമായും കുറ്റക്കാരാണെന്നും വ്യക്തമാക്കിക്കൊണ്ട് എസ്ഐടി ആലപ്പുഴ സെഷൻസ് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam