തിരുവനന്തപുരം: നവകേരള സദസ്സിന്റെ ചെലവ് സംബന്ധിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് ഇതുവരെ കൃത്യമായി മറുപടി ലഭിച്ചിട്ടില്ല. നവകേരള സദസ്സ് സംബന്ധിച്ച് ചില വിവാദങ്ങൾ നിലനിൽക്കെ തന്നെ മറ്റൊരു വാർത്ത പുറത്തുവരുകയാണ്.
സദസ്സിൽ കൊടുത്ത പരാതി ഇതുവരെ തീർപ്പാക്കിയില്ല, എന്നിട്ടും പരാതി തീർപ്പാക്കിയെന്ന അപൂർവ്വ മറുപടിയാണ് അപേക്ഷകന് ലഭിച്ചത്.
കടയ്ക്കാവൂർ സ്വദേശി നൽകിയ പരാതിക്കാണ് ഇങ്ങനൊരു മറുപടി ലഭിച്ചത്.
ഭാര്യയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നായിരുന്നു പരാതി. ഈ പരാതി തീർപ്പാക്കിയെന്ന മറുപടിയാണ് കടയ്ക്കാവൂർ സ്വദേശി സുനിൽ കുമാറിന് ലഭിച്ചത്.
പ്രതീക്ഷയോടെയാണ് പരാതി നൽകിയതെന്നും സർക്കാർ മറുപടിയിൽ നിരാശയെന്നും സുനിൽകുമാർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്