തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതയുടെ നിര്‍മ്മാണ വീഴ്ചയില്‍ കൂടുതല്‍ കരാര്‍ കമ്പനികള്‍ക്കെതിരെ നടപടിക്ക് സാധ്യത.
ഭൂമി ബലപ്പെടുത്തുന്നതില്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്നാണ് വിലയിരുത്തല്‍. പുനര്‍നിര്‍മ്മാണത്തിന്റെ ചെലവ് കമ്പനികളില്‍ നിന്നും ഈടാക്കും. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ക്രമീകരണം ഉണ്ടാക്കുമെന്നും കേന്ദ്രം അറിയിച്ചു.
കേരളത്തിന്റെ എല്ലാ റീച്ചുകളിലും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തും. സൂഷ്മ പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കൈമാറണമെന്നാണ് മൂന്നംഗ സമിതിയോട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരിക്കുന്നത്.
ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ ദേശീയ പാത നിര്‍മ്മാണക്കരാറെടുത്ത മേഘ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കെതിരെയും നടപടിയെടുത്തേക്കും. കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടെ വിശദമായ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും നടപടി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഇലക്ടറല്‍ ബോണ്ട് വിവരങ്ങളില്‍ കേന്ദ്രത്തിന് പണം നല്‍കിയതില്‍ രണ്ടാം സ്ഥാനത്തുള്ള സ്ഥാപനമായിരുന്നു മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. 966 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടുകളായിരുന്നു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വാങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്