കൊല്ലം: കൊല്ലത്ത് ബസ്സിൽ വച്ച് നഗ്നതാപ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. മൈലക്കാട് സ്വദേശി സുനിലാണ് അറസ്റ്റിൽ ആയത്. ഇന്ന് (ജൂലൈ30) പുലർച്ചയോടെയാണ് സുനിലിനെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രാമധ്യേ ഇയാൾ ബസിൽ വച്ചു യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
പിന്നാലെ ബസ്സിലെ യാത്രക്കാരി യുവതി ഈസ്റ്റ് പൊലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് യാത്രക്കാരിൽനിന്ന് ദുരനുഭവമുണ്ടായത്. യാത്രക്കാരന്റെ ലൈംഗികവൈകൃതം യുവതി മൊബൈൽഫോണിൽ പകർത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്